പഴയങ്ങാടി ലൈവ് വാട്സപ്പ് ഗ്രൂപ്പിൽ അംഗമാവാൻ 👉 ഇവിടെ ക്ലിക്ക് ചെയ്യുക
AIM Academy Taliparamba
അറുപത്തിയഞ്ച് വാട്സ്സാപ് ഗ്രൂപ്പുകൾ, ആൻഡ്രോയ്ഡ് അപ്ലിക്കേഷൻ , ഇൻസ്റ്റാഗ്രാം, ഫേസ്ബുക്ക്, ടെലിഗ്രാം, യൂട്യൂബ്- അമ്പതിനായിരത്തോളം സ്നേഹമുഖങ്ങൾ ♥️!! പഴയങ്ങാടിയുടെ മനസറിഞ്ഞ് അഞ്ചാം വർഷത്തിലേക്ക് പഴയങ്ങാടി ലൈവ് ഓൺലൈൻ 🖤🤍

Info Payangadi Send News Theyyam Calender
PAYANGADI WEATHER

മാട്ടൂലിൽ തെറ്റായ വിവരം നല്‍കി തെരഞ്ഞെടുപ്പ് പ്രക്രിയ തടസ്സപ്പെടുത്താന്‍ ശ്രമിച്ചതിന് കേസ്..

പഴയങ്ങാടി: മന:പൂര്‍വ്വം തെറ്റായ വിവരം നല്‍കി തെരഞ്ഞെടുപ്പ് പ്രക്രിയ തടസപ്പെടുത്താന്‍ ശ്രമിച്ചതിന് വോട്ടര്‍ക്കെതിരെ പോലീസ് കേസെടുത്തു.

മാട്ടൂല്‍ സെന്‍ട്രലിലെ ഷൗക്കത്തലിക്കെതിരെയാണ് പഴയങ്ങാടി ഇന്‍സ്‌പെക്ടര്‍ ആനന്ദകൃഷ്ണന്‍ പയ്യന്നൂര്‍ ജുഡീഷ്യല്‍ ഒന്നാംക്ലാസ് മജിസ്‌ട്രേട്ട് കോടതിയുടെ അനുമതിയോടെ കേസെടുത്തത്.

ഇന്ന് രാവിലെ 7 നും 9.30 നും ഇടയില്‍ ലോകസഭാ തെരഞ്ഞെടുപ്പ് പോളിംഗ് നടന്നുകൊണ്ടിരിക്കെ കല്യാശേരി നിയമസഭാ മണ്ഡലത്തിലെ 145-ാം നമ്പര്‍ ബൂത്തില്‍ താന്‍ ചെയ്ത വോട്ട് മറ്റൊരു സ്ഥാനാര്‍ത്ഥിയുടെ ചിഹ്നത്തില്‍ പതിഞ്ഞു എന്നാരോപിച്ചാണ് വോട്ടുചെയ്ത ഷൗക്കത്തലി ബഹളംവെച്ചത്.

തുടര്‍ന്ന് ഇതേ മെഷീനില്‍ ഷൗക്കത്തലിയെക്കൊണ്ട് ടെസ്റ്റ് വോട്ട് ചെയ്യിച്ചപ്പോള്‍ ചെയ്ത ചിഹ്നത്തില്‍ തന്നെ പതിയുകയും ചെയ്തു.

തുടര്‍ന്ന് പ്രിസൈഡിംഗ് ഓഫീസറായ കെ.പി.ഫാത്തിബ് മന: പൂര്‍വ്വം തെറ്റായ പരാതി ഉന്നയിച്ചതായി കാണിച്ച് പഴയങ്ങാടി പോലീസില്‍ പരാതി നല്‍കുകയായിരുന്നു.

Post a Comment

സൈബര്‍ നിയമ പ്രകാരം അശ്ലീലവും നിയമ വിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടെത് മാത്രമാണ്.

 Sponsored

Bright 10x Ad
Join-job-Whats-App-group