പഴയങ്ങാടി ലൈവ് വാട്സപ്പ് ഗ്രൂപ്പിൽ അംഗമാവാൻ 👉 ഇവിടെ ക്ലിക്ക് ചെയ്യുക
AIM Academy Taliparamba
അറുപത്തിയഞ്ച് വാട്സ്സാപ് ഗ്രൂപ്പുകൾ, ആൻഡ്രോയ്ഡ് അപ്ലിക്കേഷൻ , ഇൻസ്റ്റാഗ്രാം, ഫേസ്ബുക്ക്, ടെലിഗ്രാം, യൂട്യൂബ്- അമ്പതിനായിരത്തോളം സ്നേഹമുഖങ്ങൾ ♥️!! പഴയങ്ങാടിയുടെ മനസറിഞ്ഞ് അഞ്ചാം വർഷത്തിലേക്ക് പഴയങ്ങാടി ലൈവ് ഓൺലൈൻ 🖤🤍

Info Payangadi Send News Theyyam Calender
PAYANGADI WEATHER

ചൂട്ടാട് ബീച്ച് കടപ്പുറത്ത് കള്ളക്കടൽ പ്രതിഭാസം; കര കടലെടുത്തു

പഴയങ്ങാടി :ചൂട്ടാട് ബീച്ച് കടപ്പുറത്ത് കര കടലെടുത്തു. ഇന്നലെ രാവിലെയോടെയാണ് ചൂട്ടാട് പുതിയ വളപ്പ് തീരദേശത്ത് കള്ളക്കടൽ പ്രതിഭാസം ഉണ്ടായത്. നിർമാണം നടക്കുന്ന പുലിമുട്ട് വരെയുണ്ടായ കടൽത്തീരം ഉച്ചയോടെ പൂർണമായും കടൽ വിഴുങ്ങുകയായിരുന്നു. കടപ്പുറത്ത് പ്രവർത്തിക്കുന്ന ബീച്ച് പാർക്കിന് കനത്ത നാശനഷ്ട‌ം ഉണ്ടായി.

ബീച്ച് ഫെസ്റ്റിന്റെ്റെ ഭാഗമായി കടപ്പുറത്ത് സ്ഥാപിച്ച സോളർ വിളക്ക്, ഇരിപ്പിടങ്ങൾ, ഫാം ട്രീ എന്നിവ കടലെടുത്തു. കടലോരത്ത് സ്ഥാപിച്ച ലൈഫ് ഗാർഡിൻ്റെ ഏറുമാടം, ഫോട്ടോ ഷൂട്ടിനായി ഒരുക്കിയ സംവിധാനം എന്നിവയും കടലെടുത്തു. ബീച്ച് ഫെസ്റ്റിനായി ഒരുക്കിയ ആകാശത്തൊട്ടിൽ, കുട്ടികളുടെ താൽക്കാലിക പാർക്ക് എന്നിവ അപകടം മുന്നിൽ കണ്ട് ഇവിടെ നിന്നും മാറ്റി.

Post a Comment

സൈബര്‍ നിയമ പ്രകാരം അശ്ലീലവും നിയമ വിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടെത് മാത്രമാണ്.

 Sponsored

Bright 10x Ad
Join-job-Whats-App-group