പഴയങ്ങാടി ലൈവ് വാട്സപ്പ് ഗ്രൂപ്പിൽ അംഗമാവാൻ 👉 ഇവിടെ ക്ലിക്ക് ചെയ്യുക
AIM Academy Taliparamba
അറുപത്തിയഞ്ച് വാട്സ്സാപ് ഗ്രൂപ്പുകൾ, ആൻഡ്രോയ്ഡ് അപ്ലിക്കേഷൻ , ഇൻസ്റ്റാഗ്രാം, ഫേസ്ബുക്ക്, ടെലിഗ്രാം, യൂട്യൂബ്- അമ്പതിനായിരത്തോളം സ്നേഹമുഖങ്ങൾ ♥️!! പഴയങ്ങാടിയുടെ മനസറിഞ്ഞ് അഞ്ചാം വർഷത്തിലേക്ക് പഴയങ്ങാടി ലൈവ് ഓൺലൈൻ 🖤🤍

Info Payangadi Send News Theyyam Calender
PAYANGADI WEATHER

യു​വ​തി​യെ പെ​ട്രോ​ളൊ​ഴി​ച്ച് തീ​കൊ​ളു​ത്തി കൊ​ല്ലാ​ന്‍ ശ്ര​മി​ച്ച കേ​സി​ല്‍ വിമുക്തഭടൻ അറസ്റ്റിൽ

ശ്രീ​ക​ണ്ഠ​പു​രം: പ​ട്ടാ​പ്പ​ക​ല്‍ വീ​ട്ടി​ല്‍ അതി​ക്ര​മി​ച്ചു ക​യ​റി യു​വ​തി​യെ പെ​ട്രോ​ളൊ​ഴി​ച്ച് തീ​കൊ​ളു​ത്തി കൊ​ല്ലാ​ന്‍ ശ്ര​മി​ച്ച കേ​സി​ല്‍ വി​മു​ക്ത​ഭ​ട​ന്‍ അ​റ​സ്റ്റി​ല്‍. ഏ​റ്റു​പാ​റ​യി​ലെ പാ​ത്തി​ക്ക​ല്‍ മ​നോ​ജ് ഫി​ലി​പ്പി​നെ​യാ​ണ് (48) പ​യ്യാ​വൂ​ർ എ​സ്.​എ​ച്ച്.​ഒ ഇ​ൻ​സ്പെ​ക്ട​ർ കെ.​ആ​ര്‍. ര​ഞ്ജി​ത്ത് അ​റ​സ്റ്റ് ചെ​യ്ത​ത്. ക​ഴി​ഞ്ഞ ദി​വ​സം ഉ​ച്ച​യോ​ടെ​യാ​യി​രു​ന്നു സം​ഭ​വം. മ​നോ​ജ് ഫി​ലി​പ്പി​ന്റെ അ​യ​ല്‍വാ​സി​യാ​യ ന​ടു​ച്ചി​റ​യി​ല്‍ സി​നി​യെ​യാ​ണ് (42) ദേ​ഹ​ത്ത് പെ​ട്രോ​ളൊ​ഴി​ച്ച് തീ ​കൊ​ളു​ത്താ​ന്‍ ശ്ര​മി​ച്ച​ത്.

ഇ​വ​രു​ടെ മ​ക​ന്‍ ഓ​ടി​യെ​ത്തി ത​ട്ടി​മാ​റ്റി​യ​തി​നാ​ലാ​ണ് ദു​ര​ന്ത​മൊ​ഴി​വാ​യ​ത്. സി​നി​യെ പ​യ്യാ​വൂ​രി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ചു. സി​നി​യു​ടെ പ​രാ​തി​യി​ല്‍ വ​ധ​ശ്ര​മ​ത്തി​ന് കേ​സെ​ടു​ത്താ​ണ് അ​റ​സ്റ്റ്. മ​നോ​ജ് ഫി​ലി​പ്പ് മ​ദ്യ​പി​ച്ച് നി​ര​ന്ത​രം ബ​ഹ​ളം വെ​ക്കു​ന്ന​തി​നെ​തി​രെ സി​നി പ​യ്യാ​വൂ​ര്‍ പൊ​ലീ​സി​ല്‍ പ​രാ​തി ന​ല്‍കി​യി​രു​ന്നു. ഈ ​വി​രോ​ധ​ത്തി​നാ​ണ് കൊ​ല​പ്പെ​ടു​ത്താ​ന്‍ ശ്ര​മി​ച്ച​ത്. എ​സ്.​ഐ കെ. ​ഷര്‍ഫു​ദ്ദീ​നും അ​ന്വേ​ഷ​ണ സംഘത്തിലുണ്ടാ​യി​രു​ന്നു.

Post a Comment

സൈബര്‍ നിയമ പ്രകാരം അശ്ലീലവും നിയമ വിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടെത് മാത്രമാണ്.

 Sponsored

Bright 10x Ad
Join-job-Whats-App-group