പഴയങ്ങാടി ലൈവ് വാട്സപ്പ് ഗ്രൂപ്പിൽ അംഗമാവാൻ 👉 ഇവിടെ ക്ലിക്ക് ചെയ്യുക
AIM Academy Taliparamba
അറുപത്തിയഞ്ച് വാട്സ്സാപ് ഗ്രൂപ്പുകൾ, ആൻഡ്രോയ്ഡ് അപ്ലിക്കേഷൻ , ഇൻസ്റ്റാഗ്രാം, ഫേസ്ബുക്ക്, ടെലിഗ്രാം, യൂട്യൂബ്- അമ്പതിനായിരത്തോളം സ്നേഹമുഖങ്ങൾ ♥️!! പഴയങ്ങാടിയുടെ മനസറിഞ്ഞ് അഞ്ചാം വർഷത്തിലേക്ക് പഴയങ്ങാടി ലൈവ് ഓൺലൈൻ 🖤🤍

Info Payangadi Send News Theyyam Calender
PAYANGADI WEATHER

കൊച്ചി വാട്ടർ മെട്രോയ്ക്ക് ഒന്നാം പിറന്നാള്‍; ഇതുവരെ യാത്ര ചെയ്തത് 20 ലക്ഷം ആളുകൾ


കൊച്ചി: രാജ്യത്തെ ആദ്യ വാട്ടർ മെട്രോ യാത്ര ആരംഭിച്ചിട്ട് ഒരു വർഷം പിന്നിടുകയാണ്. രണ്ട് റൂട്ടുകളിൽ നിന്നും അഞ്ചു റൂട്ടുകളിലേക്ക് കൊച്ചി വാട്ടർ മെട്രോ വികസിച്ചു. ഒരു വർഷം പിന്നിടുമ്പോള്‍ കൊച്ചി വാട്ടർ മെട്രോയിൽ യാത്ര ചെയ്തവരുടെ എണ്ണം 20 ലക്ഷത്തോട് അടുക്കുന്നു. 19,72,247 ആളുകളാണ് ഇതുവരെ വാട്ടർ മെട്രോയിൽ യാത്ര ചെയ്തതെന്നാണ് കണക്ക്. ഇന്ന് 14 ബോട്ടുകൾ കൊച്ചി വാട്ടർ മെട്രോയ്ക്ക് സ്വന്തം.

20 രൂപ മുതൽ 40 രൂപ വരെയാണ് യാത്രാ നിരക്ക്. വിവിധ യാത്രാ പാസ് ഉപയോഗിച്ച് പത്തു രൂപ നിരക്കിൽ വരെ യാത്ര ചെയ്യാം. വാട്ടർ മെട്രോ വാർഷികത്തോട് അനുബന്ധിച്ച് നടത്തിയ ചടങ്ങിൽ നടി മിയ, മുരളി തുമ്മാരക്കുടി, എംകെ സാനു, കൊച്ചി മെട്രോ എം ഡി ലോക്നാഥ് ബഹ്റ എന്നിവർ പങ്കെടുത്തു. വാർഷികാഘോഷങ്ങളുടെ ഭാഗമായി വാട്ടർ മെട്രോ ടെർമിനലുകളിൽ സംഗീത പരിപാടികൾ വിവിധ ദിവസങ്ങളിൽ ഒരുക്കിയിട്ടുണ്ട്.

തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലനിൽക്കുന്നതിനാൽ ഔദ്യോഗിക ആഘോഷങ്ങൾ ഇപ്പോഴുണ്ടാവില്ല. പെരുമാറ്റച്ചട്ടം മാറിയ ശേഷം ഔദ്യോഗിക ആഘോഷ പരിപാടികൾ സംഘടിപ്പിക്കും. കഴിഞ്ഞ ദിവസമാണ് ഫോർട്ട് കൊച്ചിയിലേക്കുള്ള സർവീസ് ആരംഭിച്ചത്. ഇതുവരെ 10 ടെർമിനലുകളുടെ നിർമ്മാണം പൂർത്തിയായി. 38 ടെർമിനലുകളാണ് ലക്ഷ്യമിടുന്നത്.

Post a Comment

സൈബര്‍ നിയമ പ്രകാരം അശ്ലീലവും നിയമ വിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടെത് മാത്രമാണ്.

 Sponsored

Bright 10x Ad
Join-job-Whats-App-group