പഴയങ്ങാടി ലൈവ് വാട്സപ്പ് ഗ്രൂപ്പിൽ അംഗമാവാൻ 👉 ഇവിടെ ക്ലിക്ക് ചെയ്യുക
അറുപത്തിയഞ്ച് വാട്സ്സാപ് ഗ്രൂപ്പുകൾ, ആൻഡ്രോയ്ഡ് അപ്ലിക്കേഷൻ , ഇൻസ്റ്റാഗ്രാം, ഫേസ്ബുക്ക്, ടെലിഗ്രാം, യൂട്യൂബ്- അമ്പതിനായിരത്തോളം സ്നേഹമുഖങ്ങൾ ♥️!! പഴയങ്ങാടിയുടെ മനസറിഞ്ഞ് അഞ്ചാം വർഷത്തിലേക്ക് പഴയങ്ങാടി ലൈവ് ഓൺലൈൻ 🖤🤍

Info Payangadi Send News Theyyam Calender
PAYANGADI WEATHER

യൂട്യൂബിലെ പുതിയ നിയന്ത്രണം; ആഡ് ബ്ലോക്കര്‍ ആപ്പുകള്‍ കൂട്ടമായൊഴിവാക്കി ഉപഭോക്താക്കള്‍......


സാൻ ഫ്രാൻസിസ്കോ: പരസ്യങ്ങൾ തടയുന്ന ആഡ് ബ്ലോക്കറുകൾ ഉപയോഗിക്കുന്ന ഉപഭോക്താക്കൾക്ക് യൂട്യൂബ് നിയന്ത്രണം ഏർപ്പെടുത്തി തുടങ്ങിയതോടെ ഉപഭോക്താക്കളെ കൂട്ടമായി നഷ്ടപ്പെട്ട് ആഡ് ബ്ലോക്കർ ആപ്പുകൾ. യൂട്യൂബ് ഏർപ്പെടുത്തിയ നിയന്ത്രണം ഫലപ്രദമാണെന്ന് വ്യക്തമാക്കുന്നതാണ് ഈ റിപ്പോർട്ട്. യൂട്യൂബ് വീഡിയോകൾക്കൊപ്പം കാണിച്ചിരുന്ന പരസ്യങ്ങൾ തടയുന്നതിനായാണ് ഉപഭോക്താക്കൾ ആഡ് ബ്ലോക്കർ ആപ്പുകൾ ഉപയോഗിക്കുന്നത്.

ആയിരക്കണക്കിനാളുകൾ തങ്ങളുടെ ആപ്പുകൾ അൺഇൻസ്റ്റാൾ ചെയ്യുന്നുണ്ടെന്ന് വിവിധ ആഡ് ബ്ലോക്കിങ് കമ്പനികൾ പറയുന്നു.

യൂട്യൂബിന്റെ പ്രീമിയം വരിക്കാർക്ക് മാത്രമേ പരസ്യങ്ങളില്ലാതെ യൂട്യൂബ് വീഡിയോകൾ കാണാൻ സാധിക്കുകയുള്ളൂ. യൂട്യബ് വരിക്കാരാവാത്തവർക്കും ലോഗിൻ ചെയ്യാത്തവർക്കും പരസ്യങ്ങൾ കാണേണ്ടിവരും. ഇത് മറികടക്കുന്നതിനാണ് പലരും ആഡ് ബ്ലോക്കർ ആപ്പുകൾ ഉപയോഗിച്ചിരുന്നത്.

ആഡ് ബ്ലോക്കറുകൾ ഉപയോഗിക്കുന്നവർക്ക് പരമാവധി മൂന്ന് വീഡിയോകൾ മാത്രമേ യൂട്യൂബിൽ കാണാൻ സാധിക്കുകയുള്ളൂ. ശേഷം യൂട്യൂബ് അവരെ വീഡിയോകൾ കാണുന്നതിൽ നിന്ന് വിലക്കും.

ഒക്ടോബർ ഒമ്പത് മുതൽ ദിവസേന ഏകദേശം 11000 പേർ തങ്ങളുടെ ഗൂഗിൾ ക്രോം എക്സ്റ്റൻഷനുകൾ അൺ ഇൻസ്റ്റാൾ ചെയ്തുവെന്ന് ആഡ് ഗാർഡ് എന്ന കമ്പനി പറയുന്നു. യൂട്യൂബ് നിയന്ത്രണം അവതരിപ്പിക്കുന്നതിന് മുമ്പ് ദിവസേന 6000 അൺഇൻസ്റ്റാളുകളാണ് ഉണ്ടായിരുന്നതെന്ന് കമ്പനി പറയുന്നു.

മറ്റൊരു ആഡ് ബ്ലോക്കർ സേവനമായ ആഡ് ലോക്ക് ഇൻസ്റ്റാൾ ചെയ്യുന്നതിന്റേയും അൺ ഇൻസ്റ്റാൾ ചെയ്യുന്നതിന്റെയും എണ്ണത്തിൽ 30 ശതമാനം വർധനവുണ്ടായി.

ഗോസ്റ്ററി എന്ന ആഡ് ബ്ലോക്കിങ് കമ്പനിയുടെയും ഇൻസ്റ്റാൾ അൺ ഇൻസ്റ്റാൾ നിരക്കുകളിൽ മൂന്ന് മുതൽ അഞ്ച് വരെ വർധനവുണ്ടായി. ഇവർ നടത്തിയ സർവേയിൽ 90 ശതമാനം പേരും ആഡ് ബ്ലോക്കർ യൂട്യൂബിൽ പ്രവർത്തിക്കാത്തതുകൊണ്ടാണ് അൺഇൻസ്റ്റാൾ ചെയ്തത് എന്നാണ് പറഞ്ഞതെന്നും കമ്പനി പറയുന്നു.

അതേസമയം ക്രോം ബ്രൗസർ ഉപഭോക്താക്കൾക്ക് മാത്രമാണ് നിലവിൽ യൂട്യൂബിന്റെ നിയന്ത്രണം ബാധകമാവുക. ഇക്കാരണത്താൽ പലരും മൈക്രോസോഫ്റ്റ് എഡ്ജ് പോലുള്ള മറ്റ് ബ്രൗസറുകൾ ഉപയോഗിക്കാൻ തുടങ്ങിയിട്ടുണ്ട്.

2200 കോടി ഡോളറിന്റെ പരസ്യമാണ് യൂട്യൂബ് ഈ വർഷം വിറ്റത്. ഗൂഗിളിന്റെ ആകെ വിൽപനയിൽ 10 ശതമാനമാണിത്. യൂട്യൂബ് ക്രിയേറ്റർമാർക്ക് പരസ്യ വിൽപനയുടെ 55 ശതമാനമാണ് ദൈർഘ്യമുള്ള വീഡിയോകൾക്ക് ലഭിക്കുക. ഷോർട്സിന് 45 ശതമാനവും. ഈ വർഷം പ്രീമിയം സബ്സ്ക്രിപ്ഷനിലൂടെ 270 കോടി ഡോളറിന്റെ വിൽപന നടക്കുമെന്നാണ് ഇൻസൈഡർ ഇന്റലിജൻസ് എന്ന സ്ഥാപനത്തിന്റെ വിലയിരുത്തൽ.

1 comment

  1. ലാലു lalu
സൈബര്‍ നിയമ പ്രകാരം അശ്ലീലവും നിയമ വിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടെത് മാത്രമാണ്.

 Sponsored

Bright 10x Ad
Join-job-Whats-App-group