പഴയങ്ങാടി ലൈവ് വാട്സപ്പ് ഗ്രൂപ്പിൽ അംഗമാവാൻ 👉 ഇവിടെ ക്ലിക്ക് ചെയ്യുക
അറുപത്തിയഞ്ച് വാട്സ്സാപ് ഗ്രൂപ്പുകൾ, ആൻഡ്രോയ്ഡ് അപ്ലിക്കേഷൻ , ഇൻസ്റ്റാഗ്രാം, ഫേസ്ബുക്ക്, ടെലിഗ്രാം, യൂട്യൂബ്- അമ്പതിനായിരത്തോളം സ്നേഹമുഖങ്ങൾ ♥️!! പഴയങ്ങാടിയുടെ മനസറിഞ്ഞ് അഞ്ചാം വർഷത്തിലേക്ക് പഴയങ്ങാടി ലൈവ് ഓൺലൈൻ 🖤🤍

Info Payangadi Send News Theyyam Calender
PAYANGADI WEATHER

സ്വകാര്യ സർവകലാശാല: താത്പര്യം പ്രകടിപ്പിച്ച് 20 സ്ഥാപനങ്ങൾ; സംവരണം ഉറപ്പാക്കി നിയമം ഒരുങ്ങുന്നു


തിരുവനന്തപുരം
: സ്വകാര്യ സർവകലാശാല തുടങ്ങാനുള്ള സംസ്ഥാന സർക്കാർ പ്രഖ്യാപനത്തിനു പിന്നാലെ, താത്പര്യവുമായി രംഗത്തെത്തിയത് ഇരുപതോളം സ്ഥാപനങ്ങൾ. പ്രമുഖ സ്വകാര്യ സർവകലാശാലകളുടെ ഉടമസ്ഥതയിലുള്ള വൻകിടഗ്രൂപ്പുകൾ കേരളത്തിൽ സ്ഥലംകണ്ടെത്താൻ ശ്രമംതുടങ്ങി. ഇതിനുപുറമേ, സംസ്ഥാനത്ത് എയ്ഡഡ് കോളേജുകൾ നടത്തുന്ന കോർപ്പറേറ്റ്-സാമുദായിക മാനേജ്‌മെന്റുകളും സർക്കാരിനെ സന്നദ്ധത അറിയിച്ചിട്ടുണ്ട്.

അടുത്ത നിയമസഭാസമ്മേളനത്തിൽ സ്വകാര്യ സർവകലാശാലയ്ക്കു വേണ്ടിയുള്ള നിയമനിർമാണം നടത്താനുള്ള തയ്യാറെടുപ്പിലാണ് ഉന്നത വിദ്യാഭ്യാസവകുപ്പ്. സാമൂഹികനീതി ഉറപ്പാക്കുമെന്ന് സർക്കാർ വ്യക്തമാക്കിയതിനാൽ മറ്റു സംസ്ഥാനങ്ങളിൽനിന്നു വ്യത്യസ്തമായി കേരളത്തിൽ സംവരണം നടപ്പാക്കും. ബില്ലിൽ ഇതിനുള്ള വ്യവസ്ഥകളുണ്ടാവും.

രാജഗിരി, മാർ ഇവാനിയോസ് തുടങ്ങിയ സ്ഥാപനങ്ങൾ നേരത്തേ കല്പിത സർവകലാശാലാ പദവിക്ക് അപേക്ഷിച്ചിരുന്നു. എന്നാൽ, ഉന്നതവിദ്യാഭ്യാസ പരിഷ്കാരത്തിനുള്ള ശ്യാം ബി. മേനോൻ കമ്മിഷൻ ശുപാർശയനുസരിച്ച് കല്പിതം വേണ്ട, സ്വകാര്യ സർവകലാശാല മതിയെന്ന് സർക്കാർ തീരുമാനിച്ചു.


മണിപ്പാൽ അക്കാദമി, അമൃത, ജെയിൻ, സിംബയോസിസ്, അമിറ്റി, അസിം പ്രേംജി, െബംഗളൂരുവിലെ ക്രൈസ്റ്റ് തുടങ്ങിയ സർവകലാശാലകളും കേരളത്തിലേക്കുവരാൻ ഒരുക്കംതുടങ്ങി. സ്വകാര്യ സർവകലാശാലകളുടെ നായകത്വംവഹിക്കാൻ വിരമിച്ച വൈസ് ചാൻസലർമാരെയും ചില സ്ഥാപനങ്ങൾ സമീപിച്ചിട്ടുണ്ട്.

ബിൽ പാസായാൽ അപേക്ഷ സ്വീകരിക്കൽ, അനുമതി, ഭൂമി ഏറ്റെടുക്കൽ ഉൾപ്പെടെയുള്ള നടപടിക്രമങ്ങൾ പൂർത്തിയാക്കി അടുത്ത ഒരു വർഷത്തിനുള്ളിൽ സ്വകാര്യ സർവകലാശാല കേരളത്തിൽ യാഥാർഥ്യമാക്കാമെന്നാണ് കരുതുന്നത്.

കേരളത്തിലേക്ക് വരാൻ പദ്ധതിയിടുന്നവർ

മണിപ്പാൽ അക്കാദമി, അമൃത, ജെയിൻ, സിംബയോസിസ്, അമിറ്റി, അസിം പ്രേംജി, െബംഗളൂരുവിലെ ക്രൈസ്റ്റ് കോളേജ്

Post a Comment

സൈബര്‍ നിയമ പ്രകാരം അശ്ലീലവും നിയമ വിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടെത് മാത്രമാണ്.

 Sponsored

Bright 10x Ad
Join-job-Whats-App-group