പഴയങ്ങാടി ലൈവ് വാട്സാപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക
അറുപത്തിയഞ്ച് വാട്സ്സാപ് ഗ്രൂപ്പുകൾ, ആൻഡ്രോയ്ഡ് അപ്ലിക്കേഷൻ , ഇൻസ്റ്റാഗ്രാം, ഫേസ്ബുക്ക്, ടെലിഗ്രാം, യൂട്യൂബ്- അമ്പതിനായിരത്തോളം സ്നേഹമുഖങ്ങൾ ♥️!! പഴയങ്ങാടിയുടെ മനസറിഞ്ഞ് അഞ്ചാം വർഷത്തിലേക്ക് പഴയങ്ങാടി ലൈവ് ഓൺലൈൻ 🖤🤍

PAYANGADI WEATHER
5th Anniversary Of Payangadi Live

ഏഴോം ഗ്രാമപഞ്ചായത്ത് ജനകീയാസൂത്രണ പദ്ധതി സമഗ്ര തെങ്ങ് കൃഷി വികസന പദ്ധതി

തെങ്ങ് കൽപ്പ വൃക്ഷം ആണെങ്കിലും ഭൂരിപക്ഷം തോട്ടങ്ങളും പരിചരണമില്ലാതെ അവഗണിക്കപ്പെട്ട നിലയിലാണ്. കൃത്യമായ പരിപാലനം മുറകൾ അനുവർത്തിക്കുകയാണെങ്കിൽ തെങ്ങിൻറെ ഉൽപാദനം ഗണ്യമായി വർദ്ധിപ്പിക്കാൻ സാധിക്കും. ആയതിൽ ഏറ്റവും പ്രധാനപ്പെട്ടതാണ് തെങ്ങിൻറെ വളപ്രയോഗം. തെങ്ങിൻറെ ചുവട്ടിൽ പ്രയോഗിക്കുന്ന ഏതു വളമായാലും അതിലെ മൂലകങ്ങൾ വേരുകൾ വലിച്ചെടുക്കണമെങ്കിൽ മണ്ണിലെ പുളിപ്പ് മാറ്റേണ്ടത് അത്യാവശ്യമാണ്. അതിന് കുമ്മായം പ്രയോഗം അത്യാവശ്യം ആണ് കുമ്മായപ്രയോഗവും വളപ്രയോഗങ്ങളും തമ്മിൽ നിശ്ചിത ഇടവേള ആവശ്യമാണ് ആദ്യം തടം തുറന്നു ഒരു തെങ്ങിന് ഒരു കിലോഗ്രാം കുമ്മായം എന്ന് തോതിൽ ഉപയോഗിക്കുക കുമ്മായം മണ്ണുമായി ഇളക്കി ചേർക്കുന്നത് നല്ലതാണ് .നല്ല മഴ ലഭിക്കുന്ന സമയമാണെങ്കിൽ പത്ത് ദിവസത്തിന് ശേഷം ജൈവവളം പ്രയോഗിക്കുക (ജൈവവളം വേപ്പിൻ പിണ്ണാക്ക്, എല്ലുപൊടി, കടലപ്പിണ്ണാക്ക് എന്നിവ വാങ്ങി ഉപയോഗിക്കാവുന്നതാണ്.) ഒരു തെങ്ങിന് 120 രൂപയുടെ ജൈവവളവും കർഷകർ വാങ്ങി ഉപയോഗിക്കേണ്ടതാണ്. വീണ്ടും ഒരു പത്ത് ദിവസത്തിനുശേഷം പൊട്ടാഷ് രാസവളം ചേർക്കുക .തെങ്ങിൻറെ കായ് പിടുത്തം വർദ്ധിക്കുന്നതിനും മച്ചിങ്ങ പൊഴിയുന്നത് ഒരു പരിധിവരെ ഒഴിവാക്കുന്നതിനും പൊട്ടാഷ് രാസവളം അത്യാവശ്യമാണ്
പദ്ധതി ഗുണഭോക്താക്കൾക്കുള്ള മാർഗ്ഗനിർദ്ദേശങ്ങൾ
1. ഭൂവുടമയുടെ പേര് തന്നെയായിരിക്കണം ഗ്രാമസഭാ ലിസ്റ്റിൽ വരേണ്ടത് അവരുടെ പേരിൽ തന്നെ വളം വാങ്ങിയ ബില്ല് ഹാജരാക്കണം
2 . ഒരു തെങ്ങിന് ഒരു കിലോ കുമ്മായം, 120 രൂപയുടെ ജൈവവളം ,ഒരു കിലോ പൊട്ടാഷ് വളം എന്നിവ പ്രയോഗിക്കുന്നതിനാണ് പദ്ധതി വെച്ചിരിക്കുന്നത്. ഇവ മൂന്നും വാങ്ങി ഉപയോഗിക്കുന്നവർക്കാണ് ആനുകൂല്യം ലഭ്യമാവുക മേൽപ്പറഞ്ഞ കണക്കിൽ തന്നെ അതായത് ഒരു കിലോ കുമ്മായം 120 രൂപയുടെ ജൈവവളം ഒരു കിലോ പൊട്ടാഷ് അങ്ങനെതന്നെ വാങ്ങി ഉപയോഗിക്കണം.
3. കൃഷിവകുപ്പ് ലൈസൻസ് ഉള്ള വളം വില്പന ശാലകളിൽ നിന്നുംമാത്രമേ കുമ്മായം, ജൈവവളം, പൊട്ടാഷ് ഇവ വാങ്ങാവൂ. അവിടെ നിന്നുള്ള ജിഎസ്ടി ഉൾപ്പെടെ രേഖപ്പെടുത്തിയ ബില്ലുകൾ മാത്രമേ ആനുകൂല്യത്തിന് പരിഗണിക്കുകയുള്ളൂ. പൊട്ടാഷ് സബ്സിഡി വളം ആയതിനാൽ വളം വാങ്ങാൻ പോകുന്നവർ ആധാർ കൂടി കൊണ്ടുപോകേണ്ടതാണ്
4. നിലവിൽ എത്ര തെങ്ങ് അതായത് നാലുവർഷത്തിനു മുകളിൽ പ്രായമുള്ളത് ഉണ്ടോ അതിന് കണക്കായി മാത്രമേ വളം വാങ്ങാവൂ
5. വളം വാങ്ങിയതിനു ശേഷം തന്നാണ്ട് നികുതി ചീട്ടിന്റെ കോപ്പി ആധാർ കാർഡിന്റെ കോപ്പി ബാങ്ക് പാസ്ബുക്കിന്റെ കോപ്പി വളം വാങ്ങിയ ബില്ല് എത്രയും പെട്ടെന്ന് കൃഷിഭവനിൽ ഹാജരാക്കണം. ഇവ അപേക്ഷയോടൊപ്പം സമർപ്പിച്ചിട്ടുണ്ടെങ്കിൽ വളം വാങ്ങിയ ബില്ല് മാത്രം കൃഷിഭവനിൽ എത്തിച്ചാൽ മതി. ബില്ലിൽ വാങ്ങിയ സാധനത്തിന്റെ അളവ് കിലോഗ്രാമിൽ രേഖപ്പെടുത്തിയിരിക്കണം.. ( ഇത്ര ബാഗ് എന്ന കണക്ക് ആവശ്യമില്ല)

NB- പഞ്ചായത്തിന്റെ സമീപ പ്രദേശത്തുള്ള വളം ഡിപ്പോകളിൽ നിന്നും വളം വാങ്ങാൻ കർഷകർ പ്രത്യേകം ശ്രദ്ധിക്കുക.. കൂടുതൽ വിവരങ്ങൾക്ക് താഴെ കൊടുത്തിരിക്കുന്ന ഫോൺ നമ്പറുകളിൽ ബന്ധപ്പെടുക
9383472161
8547957685
8129662206 (സമയം 10 am നും 5 pm നും ഇടയിൽ )

Post a Comment

സൈബര്‍ നിയമ പ്രകാരം അശ്ലീലവും നിയമ വിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടെത് മാത്രമാണ്.

 Advertisement