ജൂനിയർ (അഞ്ച്, ആറ്, ഏഴ് ക്ലാസുകൾ), സീനിയർ (എട്ട്, ഒൻപത്, പത്ത് ക്ലാസുകൾ) വിഭാഗങ്ങളിലായി ഓരോ ജില്ലയിലും ചുരുങ്ങിയത് 160 പേർക്ക് സ്കോളർഷിപ്പും സർട്ടിഫിക്കറ്റും ലഭിക്കും. ജില്ലാതലത്തിൽ ഓരോ വിഭാഗത്തിലും ആദ്യ 30 സ്ഥാനത്ത് എത്തുന്നവർക്ക് 1000 രൂപവീതവും പിന്നീട് വരുന്ന 50 സ്ഥാനക്കാർക്ക് 500 രൂപ വീതവും ലഭിക്കും.
ജില്ലാ തലത്തിൽ ജൂനിയർ, സീനീയർ വിഭാഗങ്ങളിൽ ഏറ്റവും കൂടുതൽ മാർക്ക് വാങ്ങുന്ന വിദ്യാർഥിയെ സംസ്ഥാന തലത്തിൽ പങ്കെടുപ്പിക്കും. സംസ്ഥാന തലത്തിൽ ഇരു വിഭാഗത്തിലും ആദ്യ മൂന്ന് റാങ്കുകാർക്ക് 10,000, 5,000, 3,000 രൂപ വീതം സ്കോളർഷിപ്പും സർട്ടിഫിക്കറ്റും ലഭിക്കും.
നവംബറിൽ ജില്ലാ തല പരീക്ഷയും ഡിസംബറിൽ സംസ്ഥാന തല പരീക്ഷയും നടക്കും. ഓൺലൈൻ ആയിട്ടാണ് ജില്ലാ തല പരീക്ഷ. സംസ്ഥാന തല എഴുത്ത് പരീക്ഷ സംസ്ഥാനത്തെ വിവിധ കേന്ദ്രങ്ങളിൽ നടക്കും. 100 കുട്ടികളിൽ കൂടുതൽ തളിര് സ്കോളർഷിപ്പിന് ചേരുന്ന സ്കൂളുകൾക്ക് 1000 രൂപയുടെ പുസ്തകങ്ങളും സമ്മാനമായി ലഭിക്കും.
വിവരങ്ങൾക്ക്:
8547971483, 0471-2333790
email: scholarship@ksicl.org