പഴയങ്ങാടി ലൈവ് വാട്സപ്പ് ഗ്രൂപ്പിൽ അംഗമാവാൻ 👉 ഇവിടെ ക്ലിക്ക് ചെയ്യുക
അറുപത്തിയഞ്ച് വാട്സ്സാപ് ഗ്രൂപ്പുകൾ, ആൻഡ്രോയ്ഡ് അപ്ലിക്കേഷൻ , ഇൻസ്റ്റാഗ്രാം, ഫേസ്ബുക്ക്, ടെലിഗ്രാം, യൂട്യൂബ്- അമ്പതിനായിരത്തോളം സ്നേഹമുഖങ്ങൾ ♥️!! പഴയങ്ങാടിയുടെ മനസറിഞ്ഞ് അഞ്ചാം വർഷത്തിലേക്ക് പഴയങ്ങാടി ലൈവ് ഓൺലൈൻ 🖤🤍

Info Payangadi Send News Theyyam Calender
PAYANGADI WEATHER

സംസ്ഥാന ചലച്ചിത്രം പുരസ്കാരം; മികച്ച നടന്‍ മമ്മൂട്ടി, നടി വിന്‍സി അലോഷ്യസ്



 2022ലെ സംസ്ഥാന ചലച്ചിത്ര പുരസ്കാരം പ്രഖ്യാപിച്ചു. വെള്ളിയാഴ്ച വൈകിട്ട് മൂന്ന് മണിക്ക് സെക്രട്ടറിയേറ്റിലെ പി.ആര്‍.

ചേംബറില്‍ നടന്ന വാര്‍ത്ത സമ്മേളനത്തില്‍ സാംസ്കാരിക മന്ത്രി സജി ചെറിയാനാണ് പുരസ്കാര ജേതാക്കളെ പ്രഖ്യാപിച്ചത്. മികച്ച നടനായി മമ്മൂട്ടിയും (നൻപകല്‍ നേരത്ത് മയക്കം) നടിയായി വിൻസി അലോഷ്യസ് (രേഖ) എന്നിവര്‍ തെരഞ്ഞെടുക്കപ്പെട്ടു. മികച്ച സിനിമയായി നൻപകല്‍ നേരത്ത് മയക്കം, മികച്ച ജനപ്രിയ ചിത്രമായി 'ന്നാ താൻ കേസ് കൊട്' എന്നിവ തെരഞ്ഞെടുക്കപ്പെട്ടു. മഹേഷ് നാരായണനാണ് മികച്ച സംവിധായകൻ -ചിത്രം അറിയിപ്പ്. കുഞ്ചാക്കോ ബോബൻ, അലൻസിയര്‍ എന്നിവര്‍ക്ക് പ്രത്യേക ജൂറി പരാമര്‍ശം ലഭിച്ചു. 

അന്തരിച്ച മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയോടുളള ആദരസൂചകമായി പ്രഖ്യാപനത്തിന് മുമ്ബ് മൗനം ആചരിച്ചു.


പുരസ്കാര ജേതാക്കള്‍

മികച്ച നടൻ: മമ്മൂട്ടി (നൻപകല്‍ നേരത്ത് മയക്കം)

നടി: വിൻസി അലോഷ്യസ് (രേഖ)

മികച്ച ചിത്രം: നൻപകല്‍ നേരത്ത് മയക്കം

മികച്ച സംവിധായകൻ: മഹേഷ് നാരായണൻ (അറിയിപ്പ്)

മികച്ച സ്വഭാവ നടൻ: പി.പി കുഞ്ഞികൃഷ്ണൻ (ന്നാ താൻ കേസ് കൊട്)

സ്വഭാവ നടി: ദേവി വര്‍മ (സൗദി വെള്ളക്ക)

മികച്ച രണ്ടാമത്തെ ചിത്രം: അടിത്തട്ട്.

പ്രത്യേക ജൂറി പരാമര്‍ശം (സംവിധാനം): വിശ്വജിത്ത് എസ്. (ചിത്രം: ഇടവരമ്ബ്), രാരീഷ് (വേട്ടപ്പട്ടികളും ഓട്ടക്കാരും) 

മികച്ച കുട്ടികളുടെ ചിത്രം- പല്ലൊട്ടി 90സ് കിഡ്‌സ്

മികച്ച നവാഗത സംവിധായകന്‍ -ഷാഹി കബീര്‍ (ഇലവീഴാ പൂഞ്ചിറ)

മികച്ച ജനപ്രീതിയുള്ള ചിത്രം- ന്നാ താന്‍ കേസ് കൊട്‌

മികച്ച നൃത്തസംവിധാനം- ശോഭിപോള്‍ രാജ് (തല്ലുമാല)

മികച്ച ഡബ്ബിങ് ആര്‍ട്ടിസ്റ്റ്- പൗളി വില്‍സണ്‍ (സൗദി വെള്ളയ്ക്ക)

മികച്ച ഡബ്ബിങ് ആര്‍ട്ടിസ്റ്റ് (ആണ്‍)- ഷോബി തിലകന്‍ (പത്തൊന്‍പതാം നൂറ്റാണ്ട്)

മികച്ച മേക്കപ്പ് ആര്‍ട്ടിസ്റ്റ്- റോണക്‌സ് സേവ്യര്‍ (ഭീഷ്മ പര്‍വ്വം)

ട്രാന്‍സ്ജെന്‍ഡര്‍/ വനിതാ വിഭാഗത്തെ പ്രത്യേക അവാര്‍ഡ്: ശ്രുതി ശരണ്യം (ബി 32 മുതല്‍ 44 വരെ).

മികച്ച പിന്നണി ഗായിക - മൃദുല വാര്യര്‍

മികച്ച പിന്നണി ഗായകൻ- കപില്‍ കബിലല്‍ (പല്ലൊട്ടി 90സ് കിഡ്സ്)

മികച്ച സംഗീത സംവിധായകൻ- എം ജയ ചന്ദ്രൻ( അയിഷ)

ഗാനരചന: റഫീഖ് അഹമ്മദ്


പശ്ചാത്തല സംഗീതം: ഡോണ്‍ വിൻസന്റ്( ന്നാ താൻ കേസ് കൊട്)


ബാലതാരം (പെണ്‍) : തന്മയ (വഴക്ക്)


ബാലതാരം (ആണ്‍): മാസ്റ്റര്‍ ഡാവിഞ്ചി

പ്രത്യക ജൂറി പരാമര്‍ശം (നടൻ): കുഞ്ചാക്കോ ബോബൻ (ന്നാ താൻ കേസ് കൊട്), അലൻസിയര്‍ (അപ്പൻ)

ഛായാഗ്രഹണം: മനേഷ് നാരായണൻ, ചന്ദ്രു ശെല്‍വരാജ്. 

ഇത്തവണ 154 ചിത്രങ്ങളാണ് മത്സരിക്കാനുണ്ടായിരുന്നത്. സിനിമകളുടെ എണ്ണം കൂടിയതോടെ മത്സരവും കടുത്തിരുന്നു. സിനിമകളുടെ എണ്ണം കൂടുതലായതിനാല്‍ ഇത്തവണയും ത്രിതലജൂറിയാണ് വിധി നിര്‍ണയമായിരുന്നു. ബംഗാളി സംവിധായകനും തിരക്കഥാകൃത്തും നടനുമായ ഗൗതംഘോഷിന്റെ നേതൃത്വത്തിലുള്ള ജൂറി അംഗങ്ങളാണ് വിധി നിര്‍ണ്ണയിച്ചത്.

മികച്ച നടൻ, നടി, സിനിമ അടക്കമുള്ള വിഭാഗങ്ങളില്‍ കടുത്ത മത്സരമാണ് നടന്നത്. മമ്മൂട്ടി, കുഞ്ചാക്കോ ബോബന്‍, ഫഹദ് ഫാസില്‍, ടൊവിനോ തോമസ് എന്നിവരൊക്കെ മത്സരത്തിന്‍റെ മുന്‍ നിരയില്‍ ഉണ്ടായിരുന്നു. ദര്‍ശന രാജേന്ദ്രൻ, ദിവ്യ പ്രഭ, ബിന്ദു പണിക്കര്‍, പൗളി വത്സന്‍, വിൻസി എന്നിവരും മികച്ച നടിക്കുള്ള പുരസ്കാരത്തിനായി മത്സരിച്ചിരുന്നു. നൻപകല്‍ നേരത്ത് മയക്കം, അപ്പൻ, ഇലവീഴാപൂഞ്ചിറ, സൗദി വെള്ളക്ക, ഏകൻ അനേകൻ, അടിത്തട്ട്, ബി 32 മുതല്‍ 44 വരെ തുടങ്ങി ചിത്രങ്ങള്‍ അവസാന റൗണ്ടില്‍ എത്തിയിരുന്നു.

ബുധനാഴ്ച രാവിലെ 11 മണിക്ക് നടക്കാനിരുന്ന പുരസ്‌ക്കാര പ്രഖ്യാപനം മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ നിര്യാണത്തിന്റെ ഭാഗമായുള്ള ദുഃഖാചരണത്തിന്റെ പശ്ചാത്തലത്തില്‍ മാറ്റിവെക്കുകയായിരുന്നു.

1 comment

  1. സ്ക്സ്
സൈബര്‍ നിയമ പ്രകാരം അശ്ലീലവും നിയമ വിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടെത് മാത്രമാണ്.

 Sponsored

Bright 10x Ad
Join-job-Whats-App-group