തളിപ്പറമ്പ് (www.payangadilive.in) : തളിപറമ്പ്-ശ്രീകണ്ഠാപുരം സംസ്ഥാനപാതയിലാണ് എക്സൈസ് അരമീറ്റര്‍ നീളമുളള കഞ്ചാവ് ചെടി കണ്ടെത്തിയത്. തളിപറമ്പ് എക്സൈസ് സര്‍കിള്‍ ഇന്‍സ്പെക്ടര്‍ ഷിജില്‍ കുമാറിന്റെ നേതൃത്വത്തില്‍ നടത്തിയ പരിശോധനയിലാണ് കഞ്ചാവ് ചെടി റോഡരികില്‍ നട്ടുവളര്‍ത്തിയതായി കണ്ടെത്തി.ആരാണ് കഞ്ചാവ് ചെടി നട്ടുവളര്ത്തിയതെന്നതിനെ കുറിച്ചു അന്വേഷിച്ചുവരികയാണെന്ന് എക്സൈസ് അറിയിച്ചു. റെയ്ഡില്‍ എക്സൈസ് പ്രിവന്റീവ് ഓഫീസര്‍ അശ് റഫ് മലപ്പട്ടം, സിവില്‍ എക് സൈസ് ഓഫീസര്‍ കലേഷ് എന്നിവരും പങ്കെടുത്തു.