പഴയങ്ങാടി ലൈവിൽ വാർത്തകൾ അയക്കാനും പരസ്യം നൽകാനും ബന്ധപ്പെടുക. +91 83018 41412

PAYANGADI WEATHER

 Advertisement

പിലാത്തറയിൽ വീണ്ടും അപകടം-ലോറിയുടെ ഓയില്‍ ടാങ്ക് പൊട്ടി




പിലാത്തറ: ദേശീയപാതയില്‍ പീരക്കാംതടം ജംഗ്ഷനില്‍ ഇന്ന് രാവിലെ വീണ്ടും അപകടം.

മല്‍സ്യവുമായി പയ്യന്നൂര്‍ ഭാഗത്തേക്ക് പോകുന്ന ജി.എ 8 വി 3945 ഗോവ രജിസ്‌ട്രേഷന്‍ കണ്ടെയിനര്‍ ലോറിയും പഴയങ്ങാടിയിലേക്ക് പോകുന്ന കെ.എല്‍ 13 എ.എഫ് 502 ഹോണ്ട സിറ്റി കാറുമാണ് രാവിലെ എട്ടോടെ കൂട്ടിയിടിച്ചത്.

ലോറിയുടെ ഓയില്‍ ടാങ്ക് പൊട്ടി റോഡില്‍ ഓയില്‍ പരന്നതോടെ ഇരുചക്രവാഹനയാത്രക്കാര്‍ തെന്നി വീഴാന്‍ തുടങ്ങിയതോടെയാണ് പയ്യന്നൂരില്‍ നിന്നും അസി.സ്റ്റേഷന്‍ ഓഫീസര്‍ ഒ.സി.കേശവന്‍ നമ്പൂതിരിയുടെ നേതൃത്വത്തില്‍ അഗ്നിശമനസംഘം എത്തിയത്.

റോഡില്‍ പരന്ന ഓയിലും ഗ്രീസും വെള്ളം ചീറ്റിയും പാറപ്പൊടിവിതറിയുമാണ് സേന ഒഴിവാക്കിയത്.

ഒരുമണിക്കൂറിലേറെ സമയമെടുത്താണ് റോഡ് വൃത്തിയാക്കി അപകടം പരിഹരിച്ചത്.

ദേശീയപാത നിര്‍മ്മാണം ആരംഭിച്ചതോടെ പീരക്കാംതടം കെ.എസ്.ടി.പി റോഡ് ജംഗ്ഷനില്‍ അപകടം നിത്യസംഭവമായിരിക്കയാണ്.

ഇന്നലെ രാവിലെ മൂന്ന് വാഹനങ്ങളാണ് ഇവിടെ കൂട്ടിയിടിച്ചത്. ഇവിടെ സ്ഥിരം പോലീസ് ഡ്യൂട്ടി ഏര്‍പ്പെടുത്തണമെന്ന ആവശ്യം ശക്തമായിരിക്കയാണ്.

إرسال تعليق

സൈബര്‍ നിയമ പ്രകാരം അശ്ലീലവും നിയമ വിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടെത് മാത്രമാണ്.