പഴയങ്ങാടി ലൈവിൽ വാർത്തകൾ അയക്കാനും പരസ്യം നൽകാനും ബന്ധപ്പെടുക. +91 83018 41412

PAYANGADI WEATHER

 Advertisement

കണ്ണൂരിൽ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ വ്യാപാരി അറസ്റ്റില്‍കണ്ണൂർ : പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ചുവെന്ന കേസില്‍ കണ്ണൂര്‍ നഗരത്തിലെ വ്യാപാരി അറസ്റ്റില്‍. കാട്ടാമ്പള്ളി സ്വദേശി യഹിയയെ(58) ആണ് ടൌണ്‍ സി ഐ കെ.ബിനു മോഹനനും സംഘവും അറസ്റ്റ് ചെയ്തത്. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ഇയാള്‍ ലൈംഗിക ചൂഷണത്തിനിരയാക്കിയെന്നാണ് പരാതി.


കുട്ടിവിവരമറിയിച്ചതിനെ തുടര്‍ന്ന് രക്ഷിതാക്കള്‍ ചൈല്‍ഡ് ലൈനില്‍ പരാതിപ്പെടുകയും ചൈല്‍ഡ് ലൈന്‍ കുട്ടിയില്‍ നിന്നും വിവരങ്ങള്‍ ശേഖരിച്ചു കണ്ണൂര്‍ ടൗണ്‍ പൊലിസില്‍ പരാതി നല്‍കുകയുമായിരുന്നു. ഇയാളെ ചോദ്യം ചെയ്തതിനു ശേഷം കോടതിയില്‍ ഹാജരാക്കുമെന്ന് കണ്ണൂര്‍ ടൗണ്‍ പൊലിസ് അറിയിച്ചു.

Post a Comment

സൈബര്‍ നിയമ പ്രകാരം അശ്ലീലവും നിയമ വിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടെത് മാത്രമാണ്.