പഴയങ്ങാടി ലൈവിൽ വാർത്തകൾ അയക്കാനും പരസ്യം നൽകാനും ബന്ധപ്പെടുക. +91 83018 41412

PAYANGADI WEATHER

 Advertisement

പയ്യന്നൂരിൽ സ്‌കൂളിൽ നിന്ന് ലാപ്‌ടോപ്പും സ്പീക്കറും മോഷണം പോയി.

 



പയ്യന്നൂര്‍: സ്കൂളിലെ അലമാരയിൽ സൂക്ഷിച്ച ലാപ്ടോപ്പും സ്പീക്കറും മോഷണം പോയതായി പരാതി.


വെള്ളൂര്‍ ചന്തന്‍കുഞ്ഞി മെമ്മോറിയല്‍ എല്‍.പി സ്‌കൂളിൽ നിന്നാണ് ലാപ്‌ടോപ്പും സ്പീക്കറും മോഷണം പോയത്.

ഇക്കഴിഞ്ഞ ശനിയാഴ്ചയാണ് പരാതിക്കാസ്പദമായ സംഭവം. സ്കൂൾ മുറിയുടെപൂട്ടിയിരുന്ന വാതില്‍ തള്ളിത്തുറന്ന് അലമാരയില്‍ സൂക്ഷിച്ചിരുന്ന ലാപ്‌ടോപ്പും സ്പീക്കറും കടത്തി കൊണ്ടുപോയെന്നാണ്‌ പരാതി.അലമാരയില്‍ നാല് ലാപ്‌ടോപ്പുകളാണുണ്ടായിരുന്നത്.മുറിയിൽ സൂക്ഷിച്ച മറ്റു സാധനങ്ങളൊന്നും മോഷ്ടിച്ചിട്ടില്ല. സംഭവം ശ്രദ്ധയില്‍പ്പെട്ട സ്കൂൾ പിടിഎ അംഗങ്ങള്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് ലാപ്‌ടോപ്പും സ്പീക്കറും നഷ്ടപ്പെട്ടത് മനസിലായത്.തുടർന്ന് സ്കൂൾ പ്രധാനാധ്യാപകൻ വിനോദ് പയ്യന്നൂർ പോലീസിൽ പരാതി നൽകി.പോലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.

Post a Comment

സൈബര്‍ നിയമ പ്രകാരം അശ്ലീലവും നിയമ വിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടെത് മാത്രമാണ്.