പഴയങ്ങാടി ലൈവ് വാട്സപ്പ് ഗ്രൂപ്പിൽ അംഗമാവാൻ 👉 ഇവിടെ ക്ലിക്ക് ചെയ്യുക
Bright 10x Ad
AIM Academy Taliparamba
അറുപത്തിയഞ്ച് വാട്സ്സാപ് ഗ്രൂപ്പുകൾ, ആൻഡ്രോയ്ഡ് അപ്ലിക്കേഷൻ , ഇൻസ്റ്റാഗ്രാം, ഫേസ്ബുക്ക്, ടെലിഗ്രാം, യൂട്യൂബ്- അമ്പതിനായിരത്തോളം സ്നേഹമുഖങ്ങൾ ♥️!! പഴയങ്ങാടിയുടെ മനസറിഞ്ഞ് അഞ്ചാം വർഷത്തിലേക്ക് പഴയങ്ങാടി ലൈവ് ഓൺലൈൻ 🖤🤍

Info Payangadi Send News Theyyam Calender
PAYANGADI WEATHER

പിലാത്തറ- പാപ്പിനിശേരി KSTP റോഡ് നവീകരണത്തിന് 15 കോടി..

21. കി.മി റോഡ് നവീകരിക്കുന്നതോടൊപ്പം 7 വർഷത്തെ റോഡ് പരിപാലനം ഉൾപ്പടെ പദ്ധതിയുടെ ഭാഗമായിട്ടുണ്ടാകും.


പഴയങ്ങാടി (www.payangadilive.in): പിലാത്തറ - പഴയങ്ങാടി- പാപ്പിനിശ്ശേരി കെ എസ് ടി പി റോഡ് നവീകരിക്കുന്നതിന് പൊതുമരാമത്ത് വകുപ്പിൽ നിന്നും 15 കോടി രൂപയുടെ ഭരണാനുമതി ലഭിച്ചതായി എം വിജിൻ എം എൽ എ അറിയിച്ചു. 

21. കി.മി റോഡ് നവീകരിക്കുന്നതോടൊപ്പം 7 വർഷത്തെ റോഡ് പരിപാലനം ഉൾപ്പടെ പദ്ധതിയുടെ ഭാഗമായിട്ടുണ്ടാകും.

 2022-23 വർഷത്തെ ബജറ്റിൽ ടോക്കൺ പ്രൊവിഷനായി തുക വകയിരുത്തിയിരുന്നു.

 പ്രസ്തുത റോഡിന് ഫണ്ട് അനുവദിക്കണമെന്നാവശ്യപ്പെട്ട് എം വിജിൻ എം എൽ എ പൊതുമരാമത്ത് വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസിന് നേരത്തെ നിവേദനം നൽകിയിരുന്നു. ഇതിൻ്റെ ഭാഗമായിട്ടാണ് പദ്ധതിക്ക് ഫണ്ട് അനുവദിച്ചത്.

കല്യാശ്ശേരി അഴീക്കോട് മണ്ഡലത്തിലൂടെ കടന്നുപോകുന്ന പ്രധാന റോഡാണിത്. പ്രസ്തുത റോഡിൻ്റെ പല ഭാഗങ്ങളിലും വലിയ കുഴികൾ രൂപപ്പെട്ടിട്ടുണ്ട്. നേരത്തെ അറ്റകുറ്റ പ്രവൃത്തികൾ ചെയ്ത് കുഴികൾ അടച്ചെങ്കിലും, സമീപത്തായി പുതിയ കുഴികൾ രൂപപ്പെടുന്നത് ഇരുചക്രവാഹന യാത്രക്കാർക്കുൾപ്പടെയുള്ളവർക്ക് വലിയ ഭീഷണിയാണ് ഉണ്ടാക്കുന്നത്. ഇതിൽ ജനങ്ങൾ ആശങ്കയിലായിരുന്നു. ഇത് സർക്കാരിൻ്റെ ശ്രദ്ധയിൽപ്പെടുത്തിയിരുന്നു.

 ജനങ്ങളുടെ പ്രധാന ആവശ്യം എന്ന നിലക്ക് പ്രസ്തുത റോഡിൻ്റെ ഉപരിതലം അഭിവൃദ്ധിപ്പെടുത്തുന്നതിന് ഫണ്ട് ലഭ്യമാക്കിയതോടെ ഏറെ നാളുകളായി ജനങ്ങൾ ആവശ്യപ്പെടുന്ന പദ്ധതിക്ക് ശാശ്വതമായ പരിഹാരമാകുമെന്ന് എം വിജിൻ എം എൽ എ പറഞ്ഞു.


Keywords: Pilathara Pappinissey KSTP Road, Kannur, PWD, Pazhayangadi, Pilathara, Pappinissey, Payangadi Live, Payangadi News

Post a Comment

സൈബര്‍ നിയമ പ്രകാരം അശ്ലീലവും നിയമ വിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടെത് മാത്രമാണ്.

 Sponsored

Bright 10x Ad
Join-job-Whats-App-group